Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vladimir Putin

പു​ടി​ന്‍റെ വ​സ​തി ല​ക്ഷ്യ​മാ​ക്കി ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി റ​ഷ്യ; ഇ​നി വി​ട്ടു​വീ​ഴ്ക​ൾ ഉ​ണ്ടാ​വി​ല്ലെ​ന്ന് സെ​ർ​ജെ​യ് ലാ​വ്റോ​വ്

മോ​സ്കോ: റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​ന്‍റെ വ​സ​തി ല​ക്ഷ്യ​മാ​ക്കി യു​ക്രെയ്ൻ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി റ​ഷ്യ. പു​ടി​ന്‍റെ നോ​വ്ഗൊ​റോ​ദ് മേ​ഖ​ല​യി​ലെ ഔദ്യോ​ഗി​ക വ​സ​തി ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ശ്ര​മി​ച്ച​തെ​ന്ന് റ​ഷ്യ വ്യ​ക്ത​മാ​ക്കി.

പി​ന്നാ​ലെ ശ​ക്ത​മാ​യ തി​രി​ച്ച​ടി ഉ​ണ്ടാ​കു​മെ​ന്ന് റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സെ​ർ​ജെ​യ് ലാ​വ്റോ​വ് അ​റി​യി​ച്ചു. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ്- സെ​ല​ൻ​സ്കി കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ് റ​ഷ്യ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

യു​ക്രെയ്ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണം റ​ഷ്യ​ൻ സേ​ന പ്ര​തി​രോ​ധി​ച്ച​താ​യും ലാ​വ്റോ​വ് അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ ഉ​ണ്ടാ​യി​ട്ടി​ല്ല. അ​മേ​രി​ക്ക​യു​മാ​യു​ള്ള സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളി​ൽ നി​ന്ന് പി​ന്മാ​റി​ല്ല. പ​ക്ഷേ ഇ​നി വി​ട്ടു​വീ​ഴ്ക​ൾ ഉ​ണ്ടാ​വി​ല്ല എ​ന്നും സെ​ർ​ജെ​യ് ലാ​വ​റോ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Latest News

Up